ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യ ആഴ്ചയിലെ റിഫ്ലക്ഷൻ ഇന്ന് നടന്നു. ശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയതിനാൽ മുൻ നിശ്ചയിച്ച പ്രകാരം പ്രകാരം ശനിയാഴ്ച റിഫ്ലക്ഷൻ നടത്താൻ സാധിച്ചില്ല. അതിനാലാണ് ഞായറാഴ്ച ഓൺലൈൻ ആയിട്ട് റിഫ്ലക്ഷൻ നടത്തിയത് .ഉച്ചയ്ക്കുശേഷം കൃത്യം രണ്ടു മണിയോടുകൂടി റിഫ്ലക്ഷൻ ആരംഭിച്ചു. ടീച്ചറിന്റെ സാന്നിധ്യത്തിൽ ഓരോ സ്കൂളിൽ പോയ വിദ്യാർത്ഥികളും അവരുടെ അനുഭവം പങ്കുവയ്ക്കുകയുണ്ടായി . ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ച ബുധൻ മുതൽ ശനി വരെയുള്ള നാല് ദിവസത്തെ എക്സ്പീരിയൻസ് ആയിരുന്നു എല്ലാവരും പങ്കുവെച്ചത്. ക്ലാസുകളിൽ പഠിപ്പിച്ചപ്പോൾ അനുഭവപ്പെട്ട പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പുതിയ അനുഭവങ്ങളും എല്ലാവരും പങ്കുവെച്ചു. ക്ലാസ് മാനേജ്മെന്റിന്റെ പ്രശ്നങ്ങളും അതുപോലെതന്നെ ക്ലാസ്സ് ലഭിക്കാത്തതിന്റെ പ്രശ്നങ്ങളും ഒക്കെ എല്ലാവർക്കും ഉണ്ടായിരുന്നു .ഓരോ സ്കൂളിൽ പോയ എല്ലാവരും അവരുടെ അനുഭവം പറഞ്ഞതിലൂടെ ഓരോ സ്കൂളുകളിലെ കാര്യങ്ങൾ അറിയാൻ സാധിച്ചു മൂന്നുമണിയോടുകൂടി റിസപ്ഷൻ അവസാനിച്ചു. റിഫ്ലക്ഷൻ ഓൺലൈൻ ആയിട്ട് നടത്തിയത് ആണെങ്കിൽ പോലും അതിന്റേതായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.


No comments:
Post a Comment